Latest News

കുട്ടി മാറി; ആണ്‍കുട്ടിക്കു വേണ്ടി അമ്മമാര്‍ തമ്മില്‍ തര്‍ക്കം

ഹൈദരാബാദ്:[www.malabarflash.com] നവജാത ശിശു മാറിയപ്പോയി. തുടര്‍ന്നു അമ്മമാര്‍ തമ്മില്‍ വാക്കേറ്റവും പോലീസ് കേസും. ഒടുവില്‍ ഡിഎന്‍എ പരിശോധനയ്‌ക്കൊരുങ്ങി ആശുപത്രി അധികൃതര്‍. ഒരു ദിവസം ഒട്ടേറെ കുട്ടികള്‍ ജനിച്ചു വീഴുന്ന ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്.

പ്രസവത്തെ തുടര്‍ന്നു ലേബര്‍ മുറിക്കു പുറത്തു വച്ചു കുഞ്ഞിനെ കൈമാറിയ നേഴ്‌സിനു പറ്റിയ പിഴവാണ് രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ദുരിതമായത്. ഗര്‍ഭിണികളായ രമയേയും രജിതയെയും ലേബര്‍ റൂമിലേക്കു ഒരുമിച്ചാണ് കൊണ്ടുപോയത്. ഇരുവരുടെയും പ്രസവവും മിനിറ്റുകളുടെ വ്യത്യാസത്തില്‍ നടന്നു. ആദ്യം കുട്ടിക്കു ജന്മം നല്‍കിയതു രമയാണ്. രമയുടെ ആണ്‍കുഞ്ഞുമായി നഴ്‌സ് മുറിക്കു പുറത്തു വന്നു.

രമയുടെ കുടുംബത്തെ അന്വേഷിച്ചപ്പോള്‍ രജിതയുടെ കുടുംബമാണ് ഓടിയെത്തിയത്. അവര്‍ വാങ്ങി ലാളിക്കുകയും ചെയ്തു. ഇതറിഞ്ഞ രമയാകട്ടെ തന്റെ ആണ്‍കുഞ്ഞിനെ തിരികെ തരാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. അപ്പോഴാണ് തങ്ങള്‍ക്കു പറ്റിയ പിഴവ് ആശുപത്രി അധികൃതര്‍ അറിഞ്ഞത്. അല്‍പം കഴിഞ്ഞപ്പോള്‍ രജിത പെണ്‍കുഞ്ഞിനു ജന്മം നല്‍കി. എന്നാല്‍, താന്‍ പ്രസവിച്ചതു ആണ്‍കുഞ്ഞിനെയാണെന്ന വാദവുമായി രജിതയും രംഗത്തെത്തി.

ഇതോടെ വിവാദം കൊഴുക്കുകയായിരുന്നു. രജിത പ്രസവിച്ച കുട്ടിക്കു മുലപ്പാല്‍ പോലും കൊടുക്കാതെ വന്നതോടെ രംഗം വഷളായി. ഇതിനിടയില്‍ രജിതയുടെ ബന്ധുക്കള്‍ ആണ്‍കുട്ടി തങ്ങളുടേതാണെന്നും തിരികെ തരണമെന്നും ആവശ്യപ്പെട്ടു പോലീസിനെ സമീപിച്ചതോടെ ആശുപത്രി അധികൃതര്‍ വെട്ടിലായി. തുടര്‍ന്നു രണ്ടു നവജാതി ശിശുക്കളെയും ആശുപത്രി അധികൃതര്‍ തിരികെ വാങ്ങി പ്രത്യേക മുറിയിലേക്കു മാറ്റി. രണ്ടമ്മമാരും തമ്മിലുള്ള തര്‍ക്കം തീരാത്തതു കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ഡിഎന്‍എ പരിശോധനക്ക് ഒരുങ്ങുകയാണ് ആശുപത്രി അധികൃതര്‍.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.