Latest News

പി. ജയരാജന് ഐഎസിന്റെ പേരില്‍ വധഭീഷണി

കണ്ണൂര്‍:[www.malabarflash.com] ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പേരില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണി. കത്തിന്റെ പകര്‍പ്പ് സഹിതം ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

'ഹെയ്ല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് - കണ്ണൂര്‍ ജിഹാദ് ഗ്രൂപ്പ്' എന്ന തലക്കെട്ടിലാണ് ഭീഷണിക്കത്ത്. ഐഎസിനെ കുറിച്ച് അധികം സംസാരിക്കേണ്ട എന്നും നീയല്ലെങ്കില്‍ നിന്റെ മകന്‍ ഇതിന്റെ ഫലം ഉടന്‍ അറിയുമെന്നുമാണ് കത്തിലെ ഭീഷണി.

വെള്ളക്കടലാസില്‍ പച്ചമഷി കൊണ്ട് മലയാളത്തിലെഴുതിയ കത്ത്, ആഗസ്ത് 20-നാണ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫിസിന്റെ മേല്‍വിലാസത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ ജയരാജന്‍ പരാതി നല്‍കിയിട്ടുണ്ട്. സി.പി.എമ്മിനെ മോശമായി ചിത്രീകരിക്കാനും സംഘര്‍ഷമുണ്ടാക്കാനും ഉദ്ദേശിച്ചുള്ള കത്ത് ദേശവിരുദ്ധമാണെന്നു കാണിച്ചാണ് പരാതി.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.