കുമ്പള:[www.malabarflash.com] കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് വീടുകള്‍ പട്ടാപ്പകല്‍ കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ബദിയടുക്ക നെല്ലിക്കട്ടയിലെ നവാസ് എന്ന എ.വി നവാസ്(32) ആണ് അറസ്റ്റിലായത്.
കട്ടത്തടുക്കയിലെ ഹേമലതയുടെ വീട്ടില്‍ നിന്ന് ഒരു പവന്‍ സ്വര്‍ണാഭരണവും 4000 രൂപയും കളത്തൂരിലെ അബ്ദുല്ലയുടെ വീട്ടില്‍ നിന്ന് രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണ പാദസരവും 4500 രൂപയും കവര്‍ന്ന കേസുകളിലാണ് അറസ്റ്റ്. രണ്ട് മാസം മുമ്പാണ് ഇരുവീടുകളിലും കവര്‍ച്ച നടന്നത്.
വീട്ടുകാരില്ലെന്ന് മനസ്സിലാക്കിയ ശേഷം പട്ടാപ്പകല്‍ വാതില്‍ പൂട്ട് പൊളിച്ചായിരുന്നു ഇരു വീടുകളിലും കവര്‍ച്ച നടത്തിയത്. രണ്ട് വീടുകളിലും നവാസ് തനിച്ചായിരുന്നു കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.
അബ്ദുല്ലയുടെ വീട്ടില്‍ നിന്ന് കവര്‍ന്ന പാദസരം വയനാട്ട് വില്‍പ്പന നടത്തിയതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. നവാസിനെതിരെ ബദിയടുക്ക, കാസര്‍കോട്, ചന്തേര പോലീസ് സ്റ്റേഷനുകളില്‍ 15 മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
രണ്ട് മാസം മുമ്പ് കളത്തൂര്‍, കട്ടത്തുടക്ക ഭാഗങ്ങളില്‍ നവാസ് ബൈക്കില്‍ കറങ്ങുന്നത് പലരിലും സംശയം ജനിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് പോലീസില്‍ വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവാസിനെ പിടിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ കോടതിയില്‍ ആവശ്യപ്പെടും. കുമ്പള എസ്.ഐ. ബെല്‍വിന്‍ ജോസ്, അഡീഷണല്‍ എസ്.ഐ. പി. സോമയ്യ, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ്, പ്രതീഷ്, പ്രകാശ്, വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment