കോഴിക്കോട്:[www.malabarflash.com] നാദാപുരത്ത് കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം വധക്കേസിലെ മുഖ്യപ്രതി പിടിയില്‍. സിപിഎം പ്രവര്‍ത്തകനായ രമീഷാണ് പിടിയിലായത്. കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളാണ്. അസ്‌ലമിനെ പിന്തുടര്‍ന്ന് കൊലയാളികള്‍ക്ക് വിവരം നല്‍കിയത് രമീഷാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ രണ്ടുപേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കുറിച്ച് പൂര്‍ണ്ണമായ വിവരം ലഭിച്ചെന്ന് പോലീസ് പറഞ്ഞു.
ഈന മാസം 12 ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അസ്‌ലം കൊല്ലപ്പെടുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് അസ്‌ലമിനെ ഒരു സംഘമാളുകള്‍ വെട്ടികൊലപ്പെടുത്തിയത്. കാറിലെത്തിയ സംഘം അസ്‌ലമിനെ ഇടിച്ചിട്ട ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രതികള്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്ത ആളെയും പ്രതികള്‍ക്ക് വാഹനം വാടകക്ക് എടുത്തുകൊടുത്ത ആളെയുമാണ് നേരത്തെ അറസ്റ്റ് ചെയ്തത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment