കൊച്ചി:[www.malabarflash.com] തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്കു സമീപം കറുകുറ്റിയില്‍ പാളംതെറ്റി. ഒരാള്‍ക്ക് പരിക്കേറ്റിറ്റുണ്ട്. പുലര്‍ച്ചെ 2.55നാണ് അപകടം. ട്രെയിനിന്റെ പന്ത്രണ്ടു കോച്ചുകളാണ് പാളംതെറ്റിയത്. ട്രാക്കിന്റെ ഒരു ഭാഗം തെറിച്ചുപോയ നിലയിലാണ്. എസ് 3 മുതല്‍ എസ് 12 വരെയുള്ള സ്ലീപ്പര്‍കോച്ചുകളും എ1,ബി1 കോച്ചുകളുമാണ് പാളംതെറ്റിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു അപകട കാരണം വ്യക്തമായിട്ടില്ല.
മംഗലാപുരം എക്‌സ്പ്രസിലെ യാത്രക്കാരെ കറുകുറ്റിയില്‍ നിന്ന് ബസ്സില്‍ എറണാംകുളത്തും തൃശൂരിലുമെത്തിച്ചു. തൃശൂര്‍-എറണാംകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഗതാഗതം സാധാരണ നിലയില്‍ മണിക്കൂറുകള്‍ എടുത്തേക്കും. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. ചില ട്രെയിനുകള്‍ റദ്ദാക്കി. ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു.
അപകടത്തെ തുടര്‍ന്ന് എറണാംകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നടത്തും. കൂടാതെ ചാലക്കുടിയില്‍ നിന്ന് മംഗലാപുരത്തേക്കും പ്രത്യേക സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ-ടിക്കറ്റ് സംവിധാനം വഴി ടിക്കറ്റെടുത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി പണം തിരിച്ചു നല്‍കും. കൂടാതെ പ്രധാന സ്റ്റേഷനുകളിലെല്ലാം പണം തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment