മലപ്പുറം:[www.malabarflash.com] പീഡനത്തിന് ഇരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്യാന്‍ യുവാവ് നടത്തിയ ശ്രമം ചൈല്‍ഡ്‌ലൈന്‍ ഇടപെട്ടു തടഞ്ഞു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മൊബൈല്‍ ഫോണ്‍ കട നടത്തുന്ന നൗഷാദ്, പെണ്‍കുട്ടി നന്നാക്കാനായി നല്‍കിയ ടാബില്‍നിന്ന് രഹസ്യചിത്രങ്ങള്‍ ചോര്‍ത്തുകയും അതുകാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്‌തെന്നാണു മൊഴി. പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പകര്‍ത്തി. വിവരം പെണ്‍കുട്ടിയുടെ വീട്ടുകാരറിഞ്ഞതോടെ, ദൃശ്യങ്ങള്‍ കാട്ടി പെണ്‍കുട്ടിയെ വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടു.
ഇതോടെ കുട്ടിയെ രഹസ്യമായി വിവാഹം ചെയ്തുകൊടുക്കാന്‍ വീട്ടുകാര്‍ തയാറാവുകയായിരുന്നെന്നും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടുതല്‍ കുട്ടികള്‍ നൗഷാദിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയല്‍ (പോക്‌സോ) വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. നിലമ്പൂര്‍ സിഐ കെ.എം.ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
തന്നെ ബാലവിവാഹത്തിനു വീട്ടുകാര്‍ നിര്‍ബന്ധിക്കുകയാണെന്ന് പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരെയും അവര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെയും അറിയിച്ചതിനെ തുടര്‍ന്നാണ് പീഡനം പുറത്തറിഞ്ഞത്.
വിവാഹദിവസമായ വ്യാഴാഴ്ച രാവിലെ പോലീസും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും വീട്ടിലെത്തി തടയുകയായിരുന്നു. എടക്കര മുസല്യാരങ്ങാടി സ്വദേശി ഇരുമ്പുടശേരി നൗഷാദ് (26) ആണ് അറസ്റ്റിലായത്. ബാലവിവാഹം തടയാനായി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കൗണ്‍സലിങ് നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തെപ്പറ്റി പറഞ്ഞത്.
മൊബൈല്‍ ഫോണ്‍ കട നടത്തുന്ന നൗഷാദ്, പെണ്‍കുട്ടി നന്നാക്കാനായി നല്‍കിയ ടാബില്‍നിന്ന് രഹസ്യചിത്രങ്ങള്‍ ചോര്‍ത്തുകയും അതുകാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്‌തെന്നാണു മൊഴി. പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പകര്‍ത്തി. വിവരം പെണ്‍കുട്ടിയുടെ വീട്ടുകാരറിഞ്ഞതോടെ, ദൃശ്യങ്ങള്‍ കാട്ടി പെണ്‍കുട്ടിയെ വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടു.
ഇതോടെ കുട്ടിയെ രഹസ്യമായി വിവാഹം ചെയ്തുകൊടുക്കാന്‍ വീട്ടുകാര്‍ തയാറാവുകയായിരുന്നെന്നും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടുതല്‍ കുട്ടികള്‍ നൗഷാദിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയല്‍ (പോക്‌സോ) വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. നിലമ്പൂര്‍ സിഐ കെ.എം.ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment