Latest News

പൂര്‍ണ്ണ നഗ്നനായി സന്യാസി നിയമസഭയില്‍: ഹരിയാന ബിജെപി സര്‍ക്കാര്‍ പുതിയ വിവാദത്തില്‍

ചന്ദീഗഡ്:[www.malabarflash.com] നഗ്നസന്യാസിയ്ക്ക് ഹരിയാന നിയമസഭയില്‍ ആദരം. സഭയില്‍ സ്പീക്കറുടെ കസേരയിലിരുന്നാണ് ദിഗംബര സന്യാസി പ്രസംഗിച്ചത്. മുനി തരുണ്‍ സാഗര്‍ മഹാരാജാണ് ഹരിയാന നിയമസഭയില്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് പൂര്‍ണ്ണ നഗ്നനായി തന്നെ എത്തിയത്. മുഖ്യമന്ത്രിയും സ്പീക്കറും ഗവര്‍ണ്ണറും സ്വാമിയുടെ പ്രസംഗം കേള്‍ക്കാനെത്തി. എല്ലാവരും സ്വാമിയുടെ അനുഗ്രഹവും വാങ്ങി.

ബീഫ് നിരോധനത്തിലൂടെയും ഗീത പഠനം നിര്‍ബന്ധമാക്കിയുമൊക്കെ വിവാദത്തിലായ ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെതാണ് പുതിയ നടപടി.

രാജ്യത്തു സ്ത്രീ പുരുഷ അനുപാതം വര്‍ധിപ്പിക്കണമെന്ന് സ്വാമി പറഞ്ഞു. പെണ്‍മക്കളുള്ള രാഷ്ട്രീയക്കാര്‍ക്കു തിരഞ്ഞെടുപ്പില്‍ മുന്‍ഗണന നല്‍കണം. പെണ്‍കുട്ടികളുള്ള വീടുകളില്‍നിന്നുള്ളവര്‍ക്കു മാത്രമേ പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കൂ എന്നു മാതാപിതാക്കള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാന്‍ ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജൈനരിലെ ദിഗംബര സന്യാസി വിഭാഗത്തില്‍ പെടുന്നവരാണ് തരുണ്‍ സാഗര്‍ മഹാരാജ്. നഗ്നതയോടെ ജീവിച്ചാല്‍ മാത്രമേ മോക്ഷം ലഭിക്കൂ എന്നാണ് ഇവരുടെ വിശ്വാസം.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.