തിരുവനന്തപുരം:[www.malabarflash.com] കേരളാ കോണ്‍ഗ്രസ് എമ്മുമായി അനുനയ ചര്‍ച്ചക്കില്ലെന്ന് മുസ് ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ചര്‍ച്ചയുടെ മധ്യസ്ഥനാവാന്‍ താനില്ല. മാണി വിഭാഗത്തെ യു.ഡി.എഫിലേക്ക് മടക്കി കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.എം മാണിയുടെ തീരുമാനം ശരിയോ തെറ്റോ എന്ന് പറയാനില്ല. കേരളാ കോണ്‍ഗ്രസ് എമ്മിന് തീരുമാനങ്ങളെടുക്കാനുളള സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം ലീഗിനുണ്ടെങ്കിലും ഇപ്പോള്‍ പറയുന്നില്ല. വിഷയം ചര്‍ച്ച ചെയ്ത ശേഷം പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
മാണിയെ യു.ഡി.എഫില്‍ തിരിച്ചു കൊണ്ടുവരാന്‍ ചര്‍ച്ച നടക്കുന്നില്ല. എന്നാല്‍, ഭാവിയില്‍ ചര്‍ച്ച ഉണ്ടായേക്കാം. മുന്നണിവിട്ട ഉടനെ മാണിക്കെതിരെ പറയാന്‍ ലീഗില്ല. ലീഗിനും കേരളാ കോണ്‍ഗ്രസിനും സ്വന്തം കാര്യം നോക്കാന്‍ അറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കേരളാ കോണ്‍ഗ്രസ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി നിലക്കൊള്ളുമെന്ന് ചെയര്മാന് കെ.എം മാണി പ്രഖ്യാപിച്ചിരുന്നു. മാണിയുമായി വിഷയം സംസാരിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയും മധ്യസ്ഥ ചര്‍ച്ചക്കായി യു.ഡി.എഫ് കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment