Latest News

യഥാസമയം രോഗം നിര്‍ണ്ണയിച്ച് ജീവന്‍ രക്ഷിച്ച ഡോക്ടര്‍ക്ക് കുഞ്ഞിന്‍റെ പുഷ്പോപഹാരം

കാഞ്ഞങ്ങാട്:[www.malabarflash.com] കൈപ്പുണ്യത്തിന്‍റെ മൂർത്തീഭാവമായ കാഞ്ഞങ്ങാടിന്‍റെ ജനകീയ ഡോ.ഏ.സി.പത്മനാഭന് യഥാസമയം രോഗം നിര്‍ണ്ണയിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന കുഞ്ഞിന്‍റെ സ്നേഹോപഹാരം.

കുഞ്ഞുങ്ങളുടെ സ്വന്തം ഡോക്ടറായ ഏ.സി.പത്മനാഭന് ടി.കെ.കെ. ഫൗണ്ടേഷന്‍റെ പത്താമത് പുരസ്കാരം ഗതാഗതമന്ത്രി ഏ.കെ. ശശീന്ദ്രൻ സമർപ്പിച്ച ചടങ്ങിലാണ് ജീവിതത്തിലേക്ക് പിച്ചവെച്ച് നടക്കുന്ന അഞ്ചു വയസ്സുകാരി ഹയ ഫാത്തിമ തന്നെ ചികില്‍സിക്കുന്ന ഡോ.എ.സി.പത്മനാഭന് പുഷ്പോപഹാരം നല്‍കിയത്.

6 മാസം പ്രായമായപ്പോൾ സാധാരണ ഗതിയിൽ ചുമയും പനിയും ബാധിച്ച് ഡോക്ടർ പത്മനാഭനെ സമീപിച്ചപ്പോഴാണ് ഗുരുതരമായ അസുഖമുള്ളതായി കണ്ടെത്തിയ ഹയാഫാത്തിമ എന്ന പിഞ്ചു കുഞ്ഞിനെ വിദഗ്ദ്ധ ചികില്‍സയ്ക്കായി മംഗ്ളൂരുവിലെ പ്രശസ്ത ന്യൂറോ സർജൻ ഡോക്ടർ മുരളീധർ പൈയ്ക്ക് കൈമാറിയത്. തുടര്‍ന്ന് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ഡോ.പത്മനാഭന്‍ ചികില്‍സിച്ച് ഭേദമാക്കിയ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ പ്രതീകമായിട്ടാണ് ഉപഹാരം നല്‍കിയത്. പത്മനാഭൻ ഡോക്ടറുടെ തക്കസമത്തുള്ള രോഗനിർണ്ണയമാണ് കുഞ്ഞിന് തുണയായത്. ഇപ്പോൾ പരപ്പ സെന്‍റ് മേരീസ് സ്കൂളിൽ യുകെജി വിദ്യാർത്ഥിനിയായ ഹയഫാത്തിമ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഡോക്ടർ പത്മനാഭന് പൂച്ചെണ്ട് നൽകിയപ്പോൾ ഡോക്ടർ കുഞ്ഞിന്റെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയായിരുന്നു.

ആതുരശുശ്രൂഷാരംഗം വ്യാപാരവൽക്കരിക്കപ്പെടുകയും പുരസ്കാരങ്ങൾക്ക്പോലും രോഗം ബാധിക്കുകയും ചെയ്ത വർത്തമാനകാലത്ത് പത്മനാഭൻ ഡോക്ടർ നൽകുന്ന നന്മയുടെ സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു. നല്ല മനുഷ്യരുടെ എണ്ണം കുറഞ്ഞ് വരുന്ന ഇക്കാലത്ത് പത്മനാഭൻ ഡോക്ടറുടെ സേവനത്തെ വിവിധ മേഖലകളിലുള്ളവർ പുകഴ്ത്തി.

ഫൗണ്ടേഷൻ ട്രഷറർ ഏ.വി. രാമകൃഷ്ണൻ അധ്യക്ഷനായി. ജനറൽ സിക്രട്ടറി ടി. മുഹമ്മദ് അസ്ലം സ്വാഗതവും സിക്രട്ടറി കെ. നാരായണൻ നന്ദിയും പറഞ്ഞു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.