ഉദുമ:[www.malabarflash.com]ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ചന്ദ്രന്‍ നാലാംവാതുക്കലിനെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
ആറാട്ടുകടവ് സ്വദേശിയും ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് ജോ.സെക്രട്ടറിയുമായ കമലാക്ഷനെയാണ് ബേക്കല്‍ സി.ഐ ശനിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി ആറാട്ട് കടവിലെ ഒരു വീട്ടില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കാനെത്തിയെന്ന് ആരോപിച്ച് ചന്ദ്രനടക്കമുളളവരെ ഒരു കൂട്ടം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞ് വെക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

കമലാക്ഷനടക്കമുള്ള കണ്ടാലറിയാവുന്ന ഏഴോളം പേര്‍ക്കെതിരാണ് ചന്ദ്രന്‍ നാലാം വാതുക്കല്‍ പരാതി നല്‍കിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment