Latest News

തൃക്കണ്ണാട് നടന്നു പോവുകയായിരുന്നവരുടെ മേല്‍ കാര്‍ പാഞ്ഞുകയറി പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

ഉദുമ:[www.malabarflash.com] തൃക്കണ്ണാട് കെ.എസ്.ടി.പി റോഡരികിലൂടെ നടന്നു പോവുകയായിരുന്നവരുടെ മേല്‍ കാര്‍ പാഞ്ഞുകയറി പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. രണ്ട് പേര്‍ക്ക് ഗുരതരമായി പരിക്കേററു. ബേക്കല്‍ തമ്പ്രാന്‍ വളപ്പിലെ പ്രശാന്ത് (16) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപം വെച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട KL60J 9784 ഇയോണ്‍ കാറാണ് അപകടത്തില്‍ പെട്ടത്. പ്രശാന്തും സുഹൃത്തുക്കളും നടന്ന് പോകുന്നതിനിടയില്‍ കാര്‍ ഇവരുടെ നേരെ ഓടിക്കയറുകയായിരുന്നു. സമീപത്തുള്ള കുഴിയിലേക്ക് മറിഞ്ഞാണ് കാര്‍ നിന്നത്. 

ഗുരുതരമായി പരിക്കേററ മൂന്ന് പേരെയും ഉടന്‍ ഉദുമയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രശാന്ത് മരണപ്പെടുകയായിരുന്നു.
മത്സ്യഫെഡ് ബോര്‍ഡ് അംഗവും കോണ്‍ഗ്രസ്സ് നേതാവുമായ വി.ആ. വിദ്യാസാഗറിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.