Latest News

സംഘര്‍ഷത്തിനിടെ അഭിഭാഷകന്‍ കുഴഞ്ഞുവീണു മരിച്ചു

മാരാരിക്കുളം:[www.malabarflash.com] ചേര്‍ത്തല ഭജനമഠത്തിന്റെ സ്ഥലവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ അഭിഭാഷകന്‍ കുഴഞ്ഞു വീണ് മരിച്ചു. തണ്ണീര്‍മുക്കം മുട്ടത്തിപ്പറമ്പ് കിഴക്കേ നാരായണവെളി വീട്ടില്‍ ആര്‍. രജികുമാറാണ്(43) മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം കണിച്ചുകുളങ്ങര മാവുങ്കലിലായിരുന്നു സംഭവം. രജികുമാറിന്റെ ഭാര്യയുടെ ഓഹരി വസ്തുവില്‍ സ്ഥാപിച്ച ഭജനമഠം മാറ്റുന്നതുമായി ബന്ധപ്പെട്ട് വൈകുന്നേരം രജികുമാറും പ്രദേശത്തെ ചിലരുമായി വാക്കുതര്‍ക്കവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെയാണ് രജികുമാര്‍ കുഴഞ്ഞുവീണത്. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് മാരാരിക്കുളം പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായ ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ചേര്‍ത്തല ബാറിലെ അഭിഭാഷകനാണ് രജികുമാര്‍. കണിച്ചുകുളങ്ങര ബോയ്‌സ് ഹൈസ്‌കൂള്‍ അധ്യാപിക എ. സുദിജയാണ് ഭാര്യ. മക്കള്‍: അനന്തരത്‌നം, അനന്തലക്ഷ്മി.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.