പട്യാല:[www.malabarflash.com] കോളേജ് അധികൃതര്‍ സൗജന്യ ഹോസ്റ്റല്‍ സേവനം അനുവദിക്കാത്തതില്‍ മനംനൊന്ത് ദേശീയ ഹാന്‍ഡ് ബോള്‍ താരം ആത്മഹത്യ ചെയ്തു. പട്യാല ഖല്‍സ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ പൂജ (20) യാണ് ശനിയാഴ്ച സ്വയം ജീവനൊടുക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പ് പൂജയുടെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. നാലുപേജുള്ള ആത്മഹത്യാകുറിപ്പാണിത്.
കോളേജിലെത്താനുളള യാത്രാച്ചെലവോ ഹോസ്റ്റല്‍ഫീസോ അടക്കാന്‍ തന്റെ മാതാപിതാക്കളുടെ പക്കല്‍ പണമില്ലെന്നും തന്നെ പോലെ നിര്‍ധനരായ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ പഠനസൗകര്യം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തണമെന്നും കത്തില്‍ പൂജ ആവശ്യപ്പെട്ടിട്ടുണ്ട്.
തന്നോട് വിരോധമുളള കായികപരിശീലകനാണ് തനിക്ക് ഹോസ്റ്റല്‍ സേവനം നിഷേധിച്ചതിന് പിന്നിലെ ഒരു വ്യക്തിയെന്നും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ കോളേജിന് മെഡല്‍ നേടാന്‍ സാധിക്കാതെ വന്നതാണ് ഇതിനു കാരണമെന്നും കത്തില്‍ പറയുന്നു.
കോളേജില്‍ ചേര്‍ന്ന ആദ്യവര്‍ഷം പഠനച്ചിലവ് സൗജന്യമായി നല്‍കാമെന്ന് ഉറപ്പ് നല്‍കിയ കോളേജ് അധികൃതര്‍ രണ്ടാംവര്‍ഷം എല്ലാത്തിനും കാശ് ഈടാക്കുകയായിരുന്നുവെന്ന് പൂജയുടെ മാതാപിതാക്കള്‍ പറഞ്ഞു. പച്ചക്കറി വില്‍പ്പനക്കാരനായ തനിക്ക് താങ്ങാവുന്നതിലേറെ സാമ്പത്തിക ബാധ്യതയാണ് ഇത് വരുത്തി വെച്ചതെന്ന് പൂജയുടെ അച്ഛന്‍ പറഞ്ഞു.
പട്യാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment