ഉദുമ എരോല്‍ ബട്ടിയംങ്കോട്ടെ കുഞ്ഞിക്കണ്ണന്റെ മകനും കല്ല് വെട്ട് യന്ത്രത്തിന്റെ ഡ്രൈവറുമായ പ്രകാശന്‍ (36) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം. ബട്ടിയംങ്കോട്ടെ സ്വന്തം വീട്ടില്‍ നിന്നും വാഴുന്നോറടിയിലെ ഭാര്യാ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു പ്രകാശന്‍.
ചാലിങ്കാലിനും കേളോത്തിനും ഇടയിലുള്ള ദേശീയപാതയില്‍ പ്രകാശന്‍ ഓടിച്ചുപോവുകയായിരുന്ന ബൈക്കില്‍ എതിരെ വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രകാശന്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേററ പ്രകാശന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
അപകടം വരുത്തിയ ലോറി അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഓമനയാണ് മാതാവ്, ഭാര്യ: ആതിര, മക്കള്‍: അഖില്‍, അഭിനവ്. സഹോദരങ്ങള്‍: സുരേഷ്, നിഖില്‍

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment