Latest News

ദേശീയ പണിമുടക്ക്; എസ്.ടി.യു റാലിയും തൊഴിലാളി സംഗമവും നടത്തി

കാസര്‍കോട്:[www.malabarflash.com] സെപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ റാലിയും പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഒപ്പുമരച്ചുവട്ടില്‍ തൊഴിലാളി സംഗമവും നടത്തി.

എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ബന്തിയോട് സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എസ്.ടി.യു ജില്ലാ ഭാരവാഹികളായ എന്‍.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുസ്സമദ്, അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി, ശരീഫ് കൊടവഞ്ചി, കുഞ്ഞഹമ്മദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട് ഉമ്മര്‍ അപ്പോളോ പ്രസംഗിച്ചു.

റാലിക്ക് ഫെഡറേഷന്‍ നേതാക്കളായ പി.ഐ.എ ലത്തീഫ്, സുബൈര്‍ മാര, ഇബ്രാഹിം പറമ്പത്ത്, ടി.പി മുഹമ്മദ്, അനീസ്, മൊയ്തീന്‍ കൊല്ലമ്പാടി, മുജീബ് കമ്പാര്‍, ഹമീദ് ബെദിര, കരീം കുശാല്‍ നഗര്‍, മാഹിന്‍ മുണ്ടക്കൈ, ബി.എം അഷ്‌റഫ്, അബ്ദുല്‍ റഹ്മാന്‍ ഹാജി വളപ്പ്, ഖാദര്‍ മൊഗ്രാല്‍, ഹാരിസ് ബോവിക്കാനം, എ.ജി. അമീര്‍ ഹാജി, ഖാദര്‍ പടന്ന, റഹ്മാന്‍ ഗോള്‍ഡന്‍, യൂനുസ് വടകരമുക്ക്, നേതൃത്വം നല്‍കി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.