Latest News

കോളിയടുക്കം ഗവ .യു.പി.സ്കൂളിൽ ഇലക്കറി നിർമാണ മത്സരം

പെരുമ്പള:[www.malabarflash.com]  കോളിയടുക്കംഗവ . യു.പി.സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദി നടത്തിയ അമ്മമാർക്കുള്ള ഇലക്കറി നിർമാണ മത്സരം ശ്രദ്ധേയമായി.

താളും തകരയും ഉപയോഗിച്ചുള്ള വിഭവങ്ങൾ കുട്ടികൾക്ക് കൗതുകം
പകർന്നു.ചീര,പയർ,മുരിങ്ങ തുടങ്ങിയവയുടെ ഇലകൾക്കു പുറമെ മഞ്ഞൾ, ജാതി, വാഴ എന്നിവയുടെ ഇലയിൽ ഉണ്ടാക്കിയ അപ്പങ്ങൾ പ്രദർശനത്തിൽ
ഉണ്ടായിരുന്നു. 

ഇരുപതോളം അമ്മമാരും കുഞ്ഞുങ്ങളും പങ്കെടുത്ത മത്സരത്തിൽ ലളിത എം കെ , വിജയശ്രീ, ഉഷാ രവീന്ദ്രൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും
മൂന്നും സ്ഥാനങ്ങൾ നേടി .
പി ടി എ പ്രസിഡന്റ് പി. വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ
എ. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം ചെയർമാൻ വിനോദ്കുമാർ
പെരുമ്പള, മദർ പി ടി എ പ്രസിഡന്റ് ഉഷാരവീന്ദ്രൻ, കെ.വനജകുമാരി,പി.മധു, എ വിദ്യ, രാധാമണി എം എ , അക്ഷര സി.പി. എന്നിവർ പ്രസംഗിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.