ഉദുമ:[www.malabarflash.com] ഉദുമ നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം ഒന്നാം ഘട്ടത്തിന്റെ മോണിറ്ററിംഗ് കമ്മിറ്റി യോഗം ഉദുമ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ഗൗരി (കാഞ്ഞങ്ങാട്), ഓമന രാമചന്ദ്രന്‍ (കാറഡുക്ക), ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി രാമചന്ദ്രന്‍ (ബേഡഡുക്ക), മുസ്തഫ (ദേലംപാടി), ലക്ഷ്മി (കുറ്റിക്കോല്‍), മുഹമ്മദലി (ഉദുമ), പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മണ്ഡലത്തില്‍പ്പെട്ട ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരും ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും കെ എസ് ഇ ബി ഉദ്യോഗസ്ഥന്മാരും ചടങ്ങില്‍ പങ്കെടുത്തു. കാസര്‍കോട് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സുരേന്ദ്ര സമ്പൂര്‍ണവൈദ്യുതികരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എസ് മനോജ് സ്വാഗതവും സീനിയര്‍ സൂപ്രണ്ട് ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment