ധാക്ക:[www.malabarflash.com] ഇന്ത്യന്‍ സീരിയലിനെ ചൊല്ലി കിഴക്കന്‍ ബംഗ്ലാദേശില്‍ സംഘര്‍ഷം.100 പേര്‍ക്ക് പരുക്ക്. ഹബിജന്‍ജ് ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് 'കിരണ്‍മാല' എന്ന പ്രശസ്ത ബംഗാളി സീരിയലിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത്. ദുഷ്ട ശക്തികളില്‍ നിന്നു മനുഷ്യവംശത്തെ രക്ഷിക്കുന്ന രാജകുമാരിയുടെ കഥ പറയുന്ന സാങ്കല്‍പ്പിക സീരിയലാണ് ഇത്. സീരിയലിന്റെ ബുധനാഴ്ചത്തെ എപ്പിസോഡുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഹാബിജന്‍ജ് ജില്ലയിലെ ഭക്ഷണ ശാലയില്‍ ഇരുന്നാണ് ഒരു സംഘം ആളുകള്‍ സീരിയല്‍ കണ്ടത്. ഇതിനിടെ രണ്ടുപേര്‍ സീരിയലിന്റെ പ്രസ്തുത എപ്പിസോഡിലെ കഥയുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് ഇത് സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. നാട്ടുകാര്‍ വടിയും കത്തിയും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു. ഭക്ഷണശാല ആള്‍ക്കൂട്ടം അടിച്ചു തകര്‍ത്തു. സംഘര്‍ഷം വ്യാഴാഴ്ച രാവിലെ വരെ നീണ്ടു നിന്നെന്നും പോലീസ് അറിയിച്ചു.
സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ് റബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. 100 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ ചില ബംഗ്ലാദേശികള്‍ രംഗത്തെത്തിയിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷ രാജ്യത്ത് തങ്ങളുടെ സംസ്‌കാരത്തിന് നിരക്കാത്തതാണ് ഇന്ത്യന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതെന്നാണ് ഇവരുടെ വാദം.
ബംഗ്ലദേശില്‍ ഏറെ പ്രചാരമുള്ള സീരിയലാണ് കിരണ്‍മാല. കഴിഞ്ഞ വര്‍ഷം സീരിയലിലെ രാജകുമാരി ധരിച്ചത് പോലുള്ള വസ്ത്രം മാതാപിതാക്കള്‍ വാങ്ങി നല്‍കാത്തതിതിനെ തുടര്‍ന്ന് മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment