വാറങ്കല്‍:[www.malabarflash.com] സെല്‍ഫിയെടുക്കുന്നതിനിടെ നദിയില്‍വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ നദിയില്‍ ചാടിയ അഞ്ചു സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു. തെലുങ്കാനയിലെ വാറങ്കലിലാണ് സംഭവം. രണ്ടു പെണ്‍കുട്ടികളടക്കം അഞ്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചത്.
വാഗ്‌ദേവി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളായ ആറു സൃഹൃത്തുക്കള്‍ ധര്‍മസാഗര്‍ നദീതീരത്ത് വിനോദയാത്രയ്‌ക്കെത്തിയപ്പോഴാണ് അപകടമുണ്ടായത്. സംഘത്തിലെ ഒരു പെണ്‍കുട്ടി നദി പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ വീണു. ഈ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനായി സംഘത്തിലുണ്ടായിരുന്ന മറ്റു കുട്ടികള്‍ നദിയിലേക്കു ചാടി. ഇതിനിടെ ആദ്യം നദിയില്‍ വീണ കുട്ടി നീന്തി രക്ഷപ്പെട്ടു. എന്നാല്‍ രക്ഷിക്കാനായി ചാടിയ കുട്ടികള്‍ നദിയില്‍ മുങ്ങിപ്പോയി.
തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Keywords: Natioanl News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment