Latest News

അബൂദാബി കെ എം സി സി ഉദുമ പഞ്ചായത്ത് അറൂസു റഹ്മ 2016 സെപ്റ്റംബര്‍ 18ന്

ഉദുമ:[www.malabarflash.com ]അബൂദാബി കെ എം സി സി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മരണയില്‍ പഞ്ചായത്തിലെ നിര്‍ധരായ കുടുംബത്തില്‍ നിന്നുള്ള മൂന്ന് യുവതികളുടെ വിവാഹ ധനസഹായമായ അറൂസ് റഹ്മ സെപ്റ്റംബര്‍ 18 ന് വൈകുന്നേരം 5 മണിക് ഉദുമയില്‍ നടക്കും.

മര്‍ഹും അബ്ദുല്ല കുഞ്ഞി മുക്കുന്നോത്ത് നഗറില്‍ പാണാക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന.ചടങ്ങില്‍ മുസ്‌ലിം ലീഗിന്റെയും കെ എം സി സി യുടെ യും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

പാവപ്പെട്ട രണ്ട് സഹോദര സമുദായത്തില്‍പ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള ധനസഹായവും നല്‍കും. മുസ്ലീം ലീഗ് നേതാവായിരുന്ന ടി കെ മൂസാ സാഹിബിന്റെ പേരില്‍ പഞ്ചായത്ത് കെ എം സി സി ഏര്‍പ്പെടുത്തിയ പ്രഥമ ജീവകാരുണ്യ അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും. പഞ്ചായത്തിലെ പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്കു ധന സഹായ വിതരണവും ചടങ്ങില്‍ നടക്കും.
പരിപാടിയുടെ വിജയത്തിനായി ആലൂര്‍ ഷാഫി, അബ്ബാസ് കാപ്പില്‍, അബ്ദുള്‍ റഹ്മാന്‍ കാറോളി, ഹനിഫ് ടി.കെ., ഹമീദ് ഹാജി കോട്ടികളം, സിച്ച് മുഹമ്മദ് എന്നിവര്‍ രക്ഷാധികാരികളായി വിപുലമായ സ്വാഗത സംഘം രൂപികരിച്ചു.

ഭാരവാഹികള്‍: അനീസ് മാങ്ങാട് (ചെയര്‍മാന്‍), സമീര്‍ കോട്ടിക്കളം (ജനറല്‍ കണ്‍വീനര്‍), ആബിദ് നാലാംവാതുക്കല്‍ (വര്‍ക്കിംഗ് കണ്‍വീനര്‍), ആലൂര്‍ സലാം (ട്രഷറര്‍), നൗഷാദ് മിഹ്‌റാജ്, ഹനീഫ് മിത്തല്‍ മാങ്ങാട്, സാദാത്ത് മുകുന്നോത് (വൈസ് ചെയര്‍മാന്‍മാര്‍), അസീസ് പള്ളം, റവാസ് പാറ, സാദിഖ് ഉദുമ പടിഞ്ഞാര്‍, (ജോയിന്റ് കണ്‍വീനര്‍മാര്‍)


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.