Latest News

ബേക്കലില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു

ബേക്കല്‍:[www.malabarflash.com] ബേക്കല്‍ കോട്ടയ്ക്ക് സമീപം റോഡുമുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു.
ബേക്കല്‍ മൗവ്വലിലെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സഹദേവന്‍ (60) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം.

കോഴിക്കോട് സ്വദേശിയായ സഹദേവന്‍ തേപ്പ് ജോലിക്കാരനാണ്.
ഗോപലന്റെയും, പാര്‍വതിയുടെയും മകനാണ്. ഭാര്യ: അംബിക, മകന്‍ രാഹുല്‍.
ബേക്കല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാററി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.