കുമ്പള:[www.malabarflash.com] കുമ്പള ആരിക്കാടിയില്‍ ഗ്യാസ് സിലണ്ടറുമായി പോവുകയായിരുന്ന ലോറി മറിഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് അപകടം. വാതക ചോര്‍ച്ചയുള്ളതായി സംശയമുള്ളത് കൊണ്ട് സ്ഥലത്ത് ജാഗ്രതാ പാലിക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തൊട്ടടുത്തുള്ള വീടുകളിലെയും മറ്റും വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. അഗ്‌നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
മംഗലാപുരം ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു ടാങ്കര്‍ ലോറി കാസര്‍കോട് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തൊട്ടടുത്തുള്ള വീടുകളിലെയും മറ്റും വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. അഗ്‌നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment