Latest News

താടിയുള്ള ഈ ഇന്ത്യന്‍ സുന്ദരിക്ക് ഗിന്നസ് ബഹുമതി

ന്യൂയോര്‍ക്ക്:[www.malabarflash.com] ഏറ്റവും നീളത്തില്‍ താടിയുള്ള ചെറുപ്പക്കാരിയെന്ന ഗിന്നസ് ബഹുമതി ഇന്ത്യക്കാരിക്ക്. ഇന്ത്യന്‍ പൗരയും ഇംഗ്ലണ്ടിലെ ബെര്‍ക്‌ഷെയര്‍ നിവാസിയുമായ ഹര്‍നാം കൗര്‍ ആണ് ഇത്തരമൊരു നേട്ടത്തിന് അര്‍ഹയായത്. വ്യത്യസ്തമായ ഹോര്‍മോണ്‍ ഘടനയെന്ന, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന അപൂര്‍വ അവസ്ഥയാണ് ഈ 24കാരിക്ക്.

കൗറിന്റെ ആറ് ഇഞ്ച് നീളത്തിലുള്ള താടിയാണ് ലോക റെക്കാഡിന് അര്‍ഹമായിരിക്കുന്നത്. 282 ദിവസം കൊണ്ടാണ് കൗര്‍ ഇത് വളര്‍ത്തിയെടുത്തത്.
നേട്ടത്തെക്കുറിച്ച് ഹര്‍നാം പറയുന്നത് ഇങ്ങനെ: ‘ഞാനിന്ന് ഗിന്നസ് ലോക റെക്കാഡ് ജേതാവാണ്. താടിയുള്ള യുവതിയെന്ന ബഹുമതിയില്‍ അത്യന്തം അഭിമാനവും കൊള്ളുന്നു.’

11-ാം വയസ് മുതല്‍ ഹോര്‍മോണ്‍ പ്രശ്‌നം മൂലം ഹര്‍നാമിന്റെ മുഖത്ത് താടി വളരാന്‍ തുടങ്ങുകയായിരുന്നു. തന്റെ താടിയും മീശയും കണ്ട് സുഹൃത്തുക്കള്‍ കളിയാക്കാന്‍ തുടങ്ങിയതോടെ ഹര്‍നാം ഷേവിംഗും ബ്ലീച്ചിംഗും വാക്‌സിംഗുമെല്ലാം പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. സിഖ് മതാചാര പ്രകാരം താടിയും മുടിയും നീക്കുന്നത് നിഷിദ്ധമായതിനാല്‍ മുഖത്തെ രോമവളര്‍ച്ച അംഗീകരിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. 

ധീരതയുടെയും ആത്മവിശ്വാസത്തിന്റെയും ഭാഗമായാണ് താന്‍ ഇതിനെ കാണുന്നതെന്നും ഹര്‍നാം നേരത്തെ പറഞ്ഞിട്ടുണ്ട്. ത്വക്ക് ക്യാന്‍സര്‍ തടയാന്‍ താടിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടന നടത്തുന്ന താടി സൗന്ദര്യ ചിത്രപ്രദര്‍ശനത്തില്‍ മത്സരിക്കാന്‍ ഇടം നേടിയ അറുപത് പേരില്‍ ഏക വനിത കൂടിയാണ് ഹര്‍നാം.

പരിഹസിക്കുന്നവരെ വെല്ലുവിളിച്ച് നിരവധി ഫാഷന്‍ഷോകളിലും ഹര്‍നാം പങ്കെടുത്തിട്ടുണ്ട്. എല്ലാത്തിനുമുള്ള മറുപടിയെന്നോണമാണ് താന്‍ ഗിന്നസ് പുരസ്‌കാരത്തെ കാണുന്നതെന്നും ഹര്‍നാം പ്രതികരിച്ചു.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.