കാഞ്ഞങ്ങാട്: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ & സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് യൂണിറ്റ് വാര്‍ഷിക സമ്മേളനം കാഞ്ഞങ്ങാട് എ.വി.സുകുമാരന്‍ നഗറില്‍ നടന്നു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സമ്മേളനം ജില്ലാ പ്രസിഡന്റ് പി.വി.രാഘവന്‍ ബങ്കളം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പുത്തൂര്‍ കുഞ്ഞാമദ് പതാക ഉയര്‍ത്തി. യൂണിറ്റ് സെക്രട്ടറി ജഗദീഷന്‍ കാഞ്ഞങ്ങാട്, സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം ഷാജി ജേക്കബ്, ജില്ലാ സെക്രട്ടറി കൃഷ്ണന്‍ കൊട്ടോടി എന്നിവര്‍ സംസാരിച്ചു.
ഡിസംബര്‍ 7, 8 തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വന്‍വിജയമാക്കി തീര്‍ക്കാന്‍ തീരുമാനിച്ചു. ഭാരവാഹികളായി ജഗദീഷന്‍ കാഞ്ഞങ്ങാട് (പ്രസിഡന്റ്), പുത്തൂര്‍ കുഞ്ഞാമദ് (വൈസ് പ്രസിഡന്റ്), എം.പ്രസന്നന്‍ കൊളവയല്‍ (സെക്രട്ടറി), കൃപേഷ് മാവുങ്കാല്‍ (ജോ.സെക്രട്ടറി), ബാബു ഹൊസ്ദുര്‍ഗ് (ട്രഷറര്‍), ടി.വി.കുമാരന്‍ അരവത്ത് (ജില്ലാ എക്‌സിക്യുട്ടിവ് അംഗം), എം.കെ.നിത്യാനന്ദ, സജി തോമസ്, സി.പ്രദീപ്കുമാര്‍, എം.രഘുനാഥന്‍, സുനീഷ് കൊളവയല്‍ (യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗങ്ങള്‍)
ജില്ലാ സമ്മേളനം നമ്പര്‍ 17ന് ചെറുവത്തൂരില്‍ വെച്ച് നടക്കും.


No comments:
Post a Comment