മഞ്ചേശ്വരം:[www.malabarflash.com] മംഗല്‍പാടി പഞ്ചായത്തില്‍ ഉന്നതരുടെ ഒത്താശയോടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ വ്യാജമായി നിര്‍മ്മിച്ചു നല്‍കിയതിനെതിരെ മംഗല്‍പാടി പഞ്ചായത്ത് സെക്രട്ടറി ടി.പവിത്രന്‍ നല്‍കിയ പരാതിയില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ആദ്യ പരാതിയില്‍ ഹിദായത്ത് നഗര്‍ സ്വദേശി സൈനാസ് ബാനു, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. രണ്ടാമത്തെ പരാതിയില്‍ ഷിറിയയിലെ മരിയ ഷൈനി, ഫാത്തിമത്ത് സുഹറ, ഖൈറുന്നീസ എന്നിവരെയും മൂന്നാമത്തെ പരാതിയില്‍ ഇബ്രാഹിം, ബീഫാത്തിമ, ഹസീന എന്നിവരെയും പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുകയും ഒറിജിനല്‍ ആണെന്ന വ്യാജേന പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കുകയും ചെയ്തതിനാണ് കേസ്. പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പഞ്ചായത്ത് നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ അതേ നമ്പറില്‍ നാലു വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയിരുന്നു. പ്രദേശത്തെ ഒരു അക്ഷയ കേന്ദ്രം വഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത തെന്നാണ് പോലീസിന് ലഭിച്ച വിവരം.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 12,000 രൂപ മുതല്‍ 20,000 രൂപ വരെയും ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ നിരവധി വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്കിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment