കാസര്‍കോട്:[www.malabarflash.com] ശനിയാഴ്ച വൈകിട്ട് നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്തെ കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട് കാണാതായ നെല്ലിക്കുന്നിലെ നിമേഷ് എന്ന ഉണ്ണി (20)യുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ ചേരങ്കൈക്ക് സമീപം കടപ്പുറത്ത് കരക്കടിഞ്ഞു.
മൂന്നുദിവസമായി തീരദേശ പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട് നിമേഷിനെ കാണാതായത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നു നേവിയുടെ ഹെലികോപ്ടര്‍ എത്തി തിരച്ചില്‍ നടത്തിയിരുന്നു. തീരദേശ പോലീസും മൂന്നുദിവസമായി പരിശോധന നടത്തിവരികയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ കീഴിലുള്ള അഞ്ച് തോണികളില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ കീഴിലുള്ള അഞ്ച് തോണികളില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.
ജില്ലാ കലക്ടര്‍ ജീവന്‍ ബാബുവും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അതിനിടെ രാവിലെ പതിനൊന്നരയോടെയാണ് സി.പി.സി.ആര്‍.ഐ. കടപ്പുറത്തിനും ചേരങ്കൈക്കും ഇടയിലായി കടല്‍തീരത്ത് മൃതദേഹം കണ്ടെത്തിയത്.
താളിപ്പടുപ്പിലെ ഹീറോ ഹോണ്ട ഷോറൂമിലെ ജീവനക്കാരനാണ് നിമേഷ്. ശിംഗാരി മേളം കലാകാരന്‍ കൂടിയായിരുന്നു നിമേഷ്. ലൈറ്റ് ഹൗസിന് സമീപത്തെ രാമകൃഷ്ണന്‍-നിര്‍മ്മല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: നിധിന്‍, നീതു, കിങ്ങിണി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment