Latest News

രാജസ്ഥാന്‍ ചീഫ് സെക്രട്ടറി മകളെ പീഡിപ്പിച്ചെന്ന് ഭാര്യ

ജയ്പൂര്‍:[www.malabarflash.com] രാജസ്ഥാന്‍ ചീഫ് സെക്രട്ടറി ഓം പ്രകാശ് മീണ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി. പ്രധാനമന്ത്രിയുടെ ഓഫീസിനാണ് മീണയുടെ ഭാര്യയും രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ സീനിയര്‍ ഓഫീസറുമായ ഗീത സിങ്‌ദോ പരാതി നല്‍കിയിരിക്കുന്നത്.

13 വയസ് മുതല്‍ മീണ മകളെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി മീണയും ഭാര്യയും വേര്‍പെട്ടാണ് താമസിക്കുന്നത്.

സ്ത്രീപീഡനം ആരോപിച്ചും ഇവര്‍ രണ്ടുമാസം മുമ്പ് മീണക്കെതിരെ പരാതി നല്‍കിയിരുന്നു. അമ്മയെ അനുകൂലിച്ച് ഇപ്പോള്‍ ലണ്ടനിലുള്ള മകള്‍ ഗീതാഞ്ജലിയും രംഗത്തെത്തിയിട്ടുണ്ട്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.