Latest News

സ്ഥാപനത്തിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ഇരുകൈകളും തല്ലിയൊടിച്ചു

പയ്യന്നൂര്‍:[www.malabarflash.com] സ്ഥാപനത്തിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ഇരുകൈകളും തല്ലിയൊടിച്ചു. പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് എതിര്‍വശമുളള ഷോപ്പിംഗ് കോപ്ലക്‌സില്‍ വ്യാപാരം സ്ഥാപനം നടത്തുന്ന ആലക്കോട് പറവൂര്‍ കരയാട് സ്വദേശിയാണ് നാട്ടുകാരുടെ രോഷത്തിന് ഇരയായത്.

ഇയാള്‍ക്ക് പയ്യന്നൂര്‍ എടാട്ട് വാടക വീടുണ്ട്. അവിടെ നിന്ന് കടയിലേക്ക് ചില സാധനങ്ങള്‍ എടുത്ത് കൊണ്ടുവരാനുണ്ടെന്ന് പറഞ്ഞാണ് ജീവനക്കാരിയെയും കൂട്ടി ഇയാള്‍ വന്നത്. വാടക വീട്ടില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

പെണ്‍ കുട്ടി ഉടന്‍ തന്നെ തന്റെ കൂട്ടുകാരിക്ക് മൊബൈല്‍ ഫോണിലൂടെ സന്ദേശം അയച്ചത്. കൂട്ടുകാരി പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ത്ഥികളെയും എടാട്ടെ നാട്ടുകാരെയും വിവരം അറിയിച്ച് വാടക വീട്ടിലെത്തി. നാട്ടുകാര്‍ യുവാവിന്റെ ഇരുകൈകളും തല്ലിയൊടിച്ച് വാടക വീട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടി പരാതി നല്‍കാത്തതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുത്തില്ല.മര്‍ദ്ദിച്ചവര്‍ക്കെതിരെയും യുവാവ് പരാതി നല്‍കിയിട്ടില്ല.

നേരത്തെ ഇതേ സ്ഥാപനത്തിലെ മറെറാരു ജീവനക്കാരിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം സമീപത്തെ സ്ഥാപന ഉടമകളേയും ജീവനക്കാരെയും എഴുതി അറിയിച്ച് ജീവനക്കാരി ഇവിടുത്തെ ജോലി ഉപേക്ഷിക്കുകയായിരുന്നു.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.