ഭീകരവാദം കയറ്റുമതി ചെയ്യുകയും നിഷ്കളങ്കരായ ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന പാകിസ്താന്റെ നടപടികള്‍ ചൂണ്ടിക്കാട്ടി രാജ്യാന്തര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിന് ഇന്ത്യ പരിശ്രമിക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു. പട്ടിണിയും തൊഴിലില്ലായ്മയും ഇല്ലാതാക്കുവാനുള്ള യുദ്ധം ഇരുരാജ്യങ്ങള്‍ക്കും തുടങ്ങാമെന്നും ഈ യുദ്ധത്തില്‍ വിജയം ഇന്ത്യയ്ക്കൊപ്പം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേത് അല്ലാതാക്കാന്‍ ഒരു രാഷ്ട്രം ശ്രമിക്കുകയാണ്. അവരുടെ ലക്ഷ്യം തീവ്രവാദം പ്രചരിപ്പിക്കുകയും രക്തപ്പുഴ ഒഴുക്കുകയുമാണ്. അഫ്ഗാനിസ്ഥാനിലോ ബംഗ്ലാദേശിലോ എവിടെ ഒരു ഭീകരാക്രമണ വാര്‍ത്ത വന്നാലും ആ ഭീകരര്‍ ഒന്നുകില്‍ പാകിസ്താനില്‍ നിന്ന് ചെല്ലുകയോ അല്ലെങ്കില്‍ ആക്രമണത്തിന് ശേഷം ഭീകരര്‍ പാകിസ്താനില്‍ ചെന്നെത്തുകയോ ചെയ്യുന്നുണ്ട്. തീവ്രവാദികള്‍ക്ക് സുരക്ഷിതമായ ഏക കേന്ദ്രം പാകിസ്താനാണ്. മോദി കുറ്റപ്പെടുത്തി.
കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തീവ്രവാദം മാനവികതയുടെ ശത്രുവാണെന്ന് മോദി ചൂണ്ടിക്കാട്ടി. സൈനികരുടെ രക്തസാക്ഷിത്വം രാജ്യം മറക്കില്ലെന്നും ഇന്ത്യന്‍ സൈന്യത്തിന്റെ കര്‍മ്മശേഷിയെ അഭിനന്ദിക്കുന്നെന്നും മോദി പറഞ്ഞു. ഉറി ആക്രമണത്തെ ഇന്ത്യ മറന്നു കളയില്ലെന്നും അതിന് തക്കതായ മറുപടി നല്‍കുമെന്നും മോദി വ്യക്തമാക്കി.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ആശങ്കയിലാണെന്ന് മനസിലാക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറെ മാസങ്ങള്‍ക്കിടയില്‍ 17 ഭീകരാക്രമണങ്ങാണ് രാജ്യത്തിനെതിരെ ഉണ്ടായത്. എന്നാല്‍ നമ്മുടെ സൈന്യം അവയെ സമര്‍ത്ഥമായി പരാജയപ്പെടുത്തി. ഇതിലൂടെ 110 തീവ്രവാദികളെ സൈന്യം വധിച്ചു. 17 ശ്രമങ്ങള്‍ക്കിടയില്‍ ഒരു തവണ മാത്രമാണ് അവര്‍ വിജയിച്ചത്. അതില്‍ 18 പേര് കൊല്ലപ്പെട്ടു. 17 എണ്ണവും വിജയിച്ചിരുന്നെങ്കില്‍ എത്ര പേര്‍ക്ക് ജീവന് നഷ്ടപ്പെടുമായിരുന്നു മോദി ചോദിച്ചു.
Keywords: Narendra Modi, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment