Latest News

സാക്ഷി മാലിക്കിന്റെ പ്രതിശ്രുതവരന്റെ ചിത്രം പുറത്ത്

ദില്ലി:[www.malabarflash.com] ഇതാണ് റിയോയില്‍ ഇന്ത്യയുടെ അഭിമാനം കാത്ത താരത്തിന്റെ ഹൃദയം കവര്‍ന്നവന്‍. റിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ പ്രതിശ്രുത വരന്‍. സത്യവര്‍ത് കാദിയന്‍ ആണ് സാക്ഷിയുടെ മനം കവര്‍ന്ന യുവസുന്ദരന്‍.

വിവാഹ ശേഷം പൂര്‍ണ്ണമായും ഗുസ്തി കുടുംബം തന്നെയാകും സാക്ഷി മാലിക്കിന്റെ കുടുംബം. സത്യവര്‍തും അറിയപ്പെടുന്ന ഗുസ്തി താരമാണ്. റോത്തക്ക് തന്നെയാണ് സ്വദേശം. സാക്ഷി റിയോയിലേക്ക് പേകുന്നതിന് മുന്‍പ് തന്നെ വിവാഹം തീരുമാനിച്ചിരുന്നുവെന്ന് സഹോദരന്‍ സച്ചിന്‍ പറഞ്ഞു.

സത്യവര്‍തിന്റെ പിതാവ് ഗുസ്തി പരിശീലകനാണ്. റോത്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രം നടത്തുകയാണ് ഇദ്ദേഹം. ഇരുവരും തമ്മിലുള്ള വിവാഹം ഉടന്‍ വിവാഹം നടക്കുമെന്ന് സത്യവര്‍തിന്റെ പിതാവും സ്ഥിരീകരിച്ചു. 97 കിലോഗ്രാം വിഭാഗത്തില്‍ ദേശീയ ഗുസ്തി താരമാണ് സത്യവര്‍ത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും നേടിയിട്ടുണ്ട്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.