Latest News

ഗള്‍ഫ് പ്രതിസന്ധി: മടങ്ങിവരുന്നവരെ സാമ്പത്തികമായി സഹായിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി

ദോഹ:[www.malabarflash.com] തൊഴില്‍ പ്രതിസന്ധി ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങിവരുന്നവരെയെല്ലാം സാമ്പത്തികമായി സഹായിക്കാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.കെ സിംഗ് പറഞ്ഞു. ഇതിന് വിവിധ കേന്ദ്ര പദ്ധതികള്‍ പ്രയോജനപ്പെടുത്തണം. പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേകമായി ഒരുപാട് ഫണ്ട് നല്‍കി അവരെ പുനരധിവസിപ്പിക്കുന്നത് സാധ്യമല്ല. ഖത്തര്‍ സന്ദര്‍ശന വേളയിലാണ് സിംഗ് ഇത് പറഞ്ഞത്.

നേരത്തെ സൗദിയിലെ ഓജര്‍ കമ്പനിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് കുടുങ്ങിയ തൊഴിലാളികളെ തിരിച്ചു കൊണ്ട് വരുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി വി.കെ സിംഗ് സൗദി സന്ദര്‍ശിച്ചിരുന്നു.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.