ന്യൂഡല്‍ഹി:[www.malabarflash.com] റെയില്‍വേ ഒഴികെ രാജ്യത്തെ സമസ്ത തൊഴില്‍മേഖലകളും ദേശീയ പണിമുടക്കില്‍ സ്തംഭിക്കുമെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചു. പണിമുടക്ക് കേന്ദ്രസര്‍ക്കാരിന്റെ ജന–തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായ താക്കീതായി മാറും.
കേന്ദ്രസര്‍ക്കാരുമായുള്ള ഗൂഢാലോചനയുടെ ഭാഗമായി പണിമുടക്കില്‍നിന്ന് വിട്ടുനില്‍ക്കുന്ന ബിഎംഎസിന്റെ വഞ്ചനാപരമായ സമീപനം ട്രേഡ് യൂണിയന്‍ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്തില്ലെന്നും കല്‍ക്കരിഖനികള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബിഎംഎസ് യൂണിയനിലെ തൊഴിലാളികളും അണിചേരുമെന്നും നേതാക്കള്‍ ഡല്‍ഹിയില്‍ പറഞ്ഞു.
2015 സെപ്തംബര്‍ രണ്ടിനും ബിഎംഎസ് ഒഴികെയുള്ള ട്രേഡ്യൂണിയനുകള്‍ ദേശീയതലത്തില്‍ പണിമുടക്കിയിരുന്നു. ഇപ്പോള്‍ ഉന്നയിച്ച 12 ഇന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അത്. 2015ല്‍ ട്രേഡ് യൂണിയനുകളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ പ്രത്യേക മന്ത്രിതലസമിതിക്ക് രൂപം നല്‍കി.
കഴിഞ്ഞ ഒരുവര്‍ഷമായി ട്രേഡ് യൂണിയനുകളുമായി ഒരു വട്ടംപോലും ഈ സമിതി ചര്‍ച്ച നടത്തിയില്ലെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായില്ല. പണിമുടക്കിന് നോട്ടീസ് നല്‍കാത്ത ബിഎംഎസുമായിമാത്രം ചര്‍ച്ച നടത്തി. അത് പണിമുടക്ക് പൊളിക്കാനുള്ള ഗൂഢാലോചനയായിരുന്നു.
അവിദഗ്ധ തൊഴിലാളികള്‍ക്ക് പ്രതിമാസം 9100 രൂപയായാണ് കേന്ദ്രം മിനിമംകൂലി കൂട്ടിയത്. 18,000 രൂപയാണ് ആവശ്യപ്പെടുന്നത്. വിലക്കയറ്റത്തോതും ജീവിത സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ 24,000–26,000 മിനിമംകൂലി ലഭിക്കണമെന്നാണ് പല പഠനങ്ങളും പറയുന്നത്. കഴിഞ്ഞ വര്‍ഷം പണിമുടക്കുമ്പോള്‍ 15,000 രൂപ മിനിമംകൂലിയാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നത്. ഏഴാം ശമ്പള കമീഷന്‍ 18,000 രൂപയാണ് മിനിമംകൂലി നിശ്ചയിച്ചത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment