Latest News

മതപഠനത്തിനു എത്തിയ യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ അബൂഹന്നത്ത് മൗലവിക്കെതിരെ കേസ്‌

കാസര്‍കോട്[www.malabarflash.com] മതപഠനത്തിനു എത്തിയ യുവതിയെ ബലാല്‍സംഗം ചെയ് തുവെന്ന പരാതിയില്‍ മതപണ്ഡിതനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് സ്വദേശിയും തളിപ്പറമ്പ് , മന്നയില്‍ താമസക്കുന്ന മത പണ്ഡിതന്‍ കുഞ്ഞി മുഹമ്മദ് മൗലവി എന്ന അബു ഹന്നത്തിനെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.

35 കാരിയായ ഭര്‍തൃമതിയുടെ പരാതി പ്രകാരമാണ് കേസ്. ചെര്‍ക്കളയ്ക്കടുത്ത ഒരു മസ്ജിദില്‍ ജോലി ചെയ്തിരുന്ന അബൂഹന്നത്ത് വ്യത്യസ് ത പ്രായക്കാര്‍ക്കായി പ്രത്യേകം പ്രത്യേകമാണ് ഖുര്‍ആന്‍ ക്ലാസെടുക്കാറ് . ഇത്തരത്തില്‍ ക്ലാസിനെത്തിയ 35 കാരിയെ നിരവധി തവണ ബലാല്‍സംഗം ചെയ് തു വെന്നതാണ് കേസ്. 

 യുവതിയുടെ വീട്ടില്‍ വച്ചും വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയും പീഡിപ്പിച്ചതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ പണ്ഡിതന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കെതിരെ തെരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ഒരു മാസം മുമ്പ് വിദ്യാനഗര്‍ പോലീസ് പരിധിയിലെ ഒരു വീട്ടിലെത്തിയ അബൂഹന്നത്തിന്റെ കാര്‍ ചിലര്‍ തകര്‍ത്തിരുന്നു. എന്നാല്‍ കാര്‍ തകര്‍ത്ത സംഭവത്തെ സംബന്ധിച്ച് ആരു പോലീസില്‍ പരാതി നല്‍കാതിരുന്നത് ദുരൂഹത ഉണ്ടാക്കിയിരുന്നു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.