കാഞ്ഞങ്ങാട്:[www.malabarflash.com] പ്രതിശ്രുത വധുവായ മകള്‍ അന്യമതസ്ഥനായ അധ്യാപകന്റെ കൂടെ ഒളിച്ചോടി പോയതിന്റെ മനോവിഷമത്തിലാണെന്ന് പറയുന്നു മാതാവ് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അതീവ ഗുരുതര നിലയിലായ മാതാവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബങ്കളം സ്വദേശിനിയും ഇപ്പോള്‍ ബിരിക്കുളം, കാളിയാനത്ത് താമസക്കാരിയുമായ 52 കാരിയാണ് ആശുപത്രിയിലായത്. ചൊവ്വാഴ്ച വൈകുന്നേരം വീട്ടില്‍ വെച്ചാണ് ആസിഡ് കഴിച്ചതെന്ന് പറയുന്നു. ഇവരുടെ ആന്തരികാവയവങ്ങള്‍ക്ക് സാരമായ കേടുപാടുപറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ. “നീലേശ്വരം, ബക്കളം സ്വദേശിനിയായ വീട്ടമ്മയുടെ 19 കാരിയായ മകള്‍ പെരിയയിലെ അണ്‍എയ്‌ഡഡ് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. പെരിയ, നാലക്രയ്‌ക്ക് സമീപത്തെ യുവാവുമായി മകളുടെ വിവാഹം തീരുമാനിച്ചിരുന്നു. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ പ്രതിശ്രുത വധുവായ വിദ്യാര്‍ത്ഥിനി, കോളേജ് അധ്യാപകനായ അന്യമതസ്ഥനൊപ്പം ഒളിച്ചോടിയിരുന്നു. ഈ സംഭവത്തില്‍ ബേക്കല്‍ പൊലീസ് പിതാവിന്റെ പരാതിപ്രകാരം കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥിനിയെയും കാമുകനെയും പോലീസ് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തിരുന്നു. പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിനിയെ സ്വന്തം ഇഷ്‌ടത്തിന് വിട്ടിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കാമുകനൊപ്പം പോയി.
ഇതോടെ മാനസികമായി തളര്‍ന്ന മാതാവ് കടുത്ത ദു:ഖത്തിലും നിരാശയിലുമായിരുന്നു. മാനഹാനി മൂലം വീടിന് പുറത്തിറങ്ങാന്‍ പോലും മാതാവ് തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ ബങ്കളത്തെ വീടുപൂട്ടി ബിരിക്കുളത്ത് താമസിച്ചുവരികയായിരുന്നു. ഇതിനിടയില്‍ മകളുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവ് ഏതാനും ദിവസം മുമ്പ് മറ്റൊരു യുവതിയെ കല്ല്യാണം കഴിക്കുകയും ചെയ്‌തു. ഈ വിവരം കൂടി അറിഞ്ഞതോടെ മാതാവ് അതീവ ദു:ഖിതയായിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച വൈകീട്ട് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്”

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment