മലപ്പുറം:[www.malabarflash.com] ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തി കസ്റ്റഡിയിലെടുത്തയാൾ പോലീസ് സ്‌റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. വണ്ടൂര്‍ പള്ളിക്കുന്ന് പാലക്കത്തൊണ്ടിലെ അബ്ദുൾ ലത്തീഫിനെ (50) യാണ് വണ്ടൂര്‍ പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ടയർ മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ശനിയാഴ്ച രാത്രി അബ്ദുൾ ലത്തീഫിനെ വണ്ടുർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാവിലെ 11 മണിയോടെ ശുചിമുറിയിലേക്ക് പോയ അബ്ദുള്‍ ലത്തീഫിനെ ശുചിമുറിയുടെ എയർഹോളിൽ തോർത്തിട്ട് കുരുക്കുണ്ടാക്കി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അബ്ദുൾ ലത്തീഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. മരണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പോലീസ് സ്റ്റേഷനും മഞ്ചേരി-വണ്ടൂർ പാതയും ഉപരോധിക്കുകയാണ്. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബഹ്റയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അടിയന്തിര റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പോലീസ് മേധാവിയോട് ഡിജിപി ആവശ്യപ്പട്ടു.
ലോറി ഡ്രൈവറാണ് അബ്ദുൾ ലത്തിഫ്. ഭാര്യ: ഫൗസിയ. ജുഹൈൽ, ഫായിദ്, ജിൻസിയ എന്നിവർ മക്കളാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment