ദുബൈ:[www.malabarflash.com] ദുബായില്‍നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളി(36)നെയാണ് അല്‍ഖൂസിലെ ഒരു ട്രാന്‍സ്‌ഫോര്‍മറിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോലീസ് മോര്‍ച്ചറിയിലുള്ളതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
ഈ മാസം മൂന്നിന് സന്ദര്‍ശക വീസയിലെത്തിയ സന്തോഷ് അല്‍ ഖൂസ് മാളിനടുത്തെ കാറ്ററിങ് കമ്പനിയില്‍ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് കാണാതായത്. കാണാതായ ദിവസത്തിന് തലേന്ന് രാത്രി ഷിഫ്റ്റിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. പിറ്റേന്ന് രാവിലെ 11ന് ജോലി കഴിഞ്ഞ് കമ്പനി വാനില്‍ താമസ സ്ഥലത്തേയ്ക്ക് പോകേണ്ടിയിരുന്ന സന്തോഷിനെ കാണാതാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
ബന്ധുക്കളും അന്വേഷണം നടത്തിവരികയായിരുന്നു.
ജോലി സ്ഥലത്തിനടുത്തെ ട്രാന്‍സ്‌ഫോര്‍മറിനടുത്ത് മൃതദേഹമുള്ളതായി ഈ മാസം ഏഴിന് ഒരു പാക്കിസ്ഥാനിയാണ് പോലീസില്‍ വിവരമറിയിച്ചത്. ഈ സമയം പോലീസില്‍ പരാതി ലഭിച്ചിരുന്നില്ല. പിന്നീട്, പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം സന്തോഷിന്റേതാണെന്നു തിരിച്ചറിഞ്ഞത്.
മൃതദേഹം പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ളതായി പോലീസാണ് ബന്ധുക്കളെ അറിയിച്ചത്. മരണം കാരണം വ്യക്തമായിട്ടില്ല. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും. എന്നാല്‍, ബലിപെരുനാള്‍ അവധിക്ക് ശേഷം അടുത്ത ശനിയാഴ്ച മാത്രമേ ദുബായില്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. അതുകൊണ്ട് നടപടികള്‍ വൈകുമെന്നാണ് കരുതുന്നത്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment