Latest News

കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ വിദ്യാര്‍ത്ഥിക്കും ഗൃഹനാഥനു പരുക്ക്

കണ്ണൂര്‍:[www.malabarflash.com] രണ്ട് സ്ഥലങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ വിദ്യാര്‍ത്ഥിക്കും ഗൃഹനാഥനു പരുക്കേററു
ചെണ്ടയാട് കിഴക്കുവയലിലെ ചന്ദ്രന്‍ പ്രിയ ദമ്പതികളുടെ മകന്‍ ദേവനന്ദി(16)നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ കുട്ടികള്‍ കളിക്കുന്നതിനിടെയാണു സംഭവം. പുകയില്ലാത്ത അടുപ്പിന്റെ പുകക്കുഴലിന്റെ പുറത്തെ ഇഷ്ടിക നീക്കിയപ്പോള്‍ ഉരുണ്ട് വീണ ബോംബ് പൊട്ടുകയായിരുന്നു.
ചെണ്ടയാട്ടെ സി.വി.മോഹനന്‍ താമസിച്ചിരുന്ന വീടയിരുന്നു ഇത്. അദ്ദേഹത്തിന്റെ മരണ ശേഷം വീട് അടച്ചിട്ട നിലയിലാണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

ചെണ്ടയാട് ഗുരുദേവ സ്മാരക യു.പി.സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് പരുക്കേറ്റ ദേവനന്ദ്. 

ഇരിട്ടിയില്‍ പറമ്പു വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി ഗൃഹനാഥന് പരുക്കേറ്റു. അബ്ദുള്‍ റസാക്കിനാണു പരുക്കേറ്റത്. ഗുരുതര പരുക്കുകളുള്ള അബ്ദുള്‍ റസാക്കിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെളളിയാഴ്ച ഉച്ചയോടെയാണു സംഭവം. പറമ്പു വൃത്തിയാക്കുന്നതിനിടയില്‍ പറമ്പില്‍ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു
ഹര്‍ത്താല്‍ ദിനത്തില്‍ പരിസരം വൃത്തിയാക്കുന്നതിനിടെ കാട് തെളിക്കുമ്പോഴാണ് ആരോ ഉപേക്ഷിച്ച ബോംബ് പൊട്ടിതെറിച്ചത്. പ്രദേശത്ത് ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.