കോഴിക്കോട്:[www.malabarflash.com] കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്നും, ബലിപെരുന്നാൾ സെപ്തംബർ 12ന് തിങ്കളാഴ്ചയുമായിരിക്കുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, ബേപ്പൂര്‍ ഖാസി പിടി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍. കാസര്‍കോട് സംയുക്ത ജാമഅത്ത് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഉദുമ-എരോല്‍ ഖാസി സി.എ മുഹമ്മദ്കുഞ്ഞി മുസ്‌ല്യാര്‍, കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍ തുടങ്ങിയവര്‍ അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment