Latest News

ഒടുവില്‍ വേര്‍പിരിഞ്ഞു; പ്രിയദര്‍ശനും ലിസിക്കും കോടതി വിവാഹമോചനം അനുവദിച്ചു

ചെന്നൈ:[www.malabarflash.com] സംവിധായകന്‍ പ്രിയദര്‍ശനും മുന്‍ നായിക ലിസിയും വിവാഹമോചനം നേടി. വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഹര്‍ജിയില്‍ ചെന്നൈ കുടുംബകോടതിയാണ് വിധി പറഞ്ഞത്. ഏറെക്കാലമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു.

നീണ്ട പ്രണയത്തിനു ശേഷം 1990 ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹം. ചെന്നൈയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. രണ്ടുമക്കളുണ്ട്. മക്കളായ കല്ല്യാണിയും സിദ്ധാര്‍ഥും വിദേശത്താണ്.

24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014ല്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചവിവരം മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. രണ്ടുപേരെയും ഒന്നിപ്പിക്കാന്‍ സുഹൃത്തുക്കളായ കമല്‍ഹാസനും മോഹന്‍ലാലുമടക്കമുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.