തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകന്‍ വിജയ്‌യും നടി അമലപോളും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാന്‍ കുടുംബ കോടതിയെ സമീപിച്ചത് ഓഗസറ്റ് 8-ാം തീയതിയാണ്.
ഇതിന് തൊട്ടു പിന്നാലെ നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി ഭര്‍ത്താവ് ഡോ. സുധീറില്‍ നിന്ന് വേര്‍പിരിഞ്ഞതായ വാര്‍ത്ത പുറത്ത് വിട്ട് രംഗത്ത് വന്നു.
ഇതിന് ശേഷമാണ് നിത്യഹരിത നായികയായിരുന്ന ശാന്തി കൃഷ്ണ അമേരിക്കന്‍ വ്യവസായിയും മലയാളിയുമായ ബജോര്‍ സദാശിവനുമായി ബന്ധം അവസാനിപ്പിക്കുന്നതിനുള്ള വിവാഹ മോചന കേസ് കര്‍ണ്ണാടകയിലെ കുടുംബ കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടത്.
ഏറ്റവും ഒടുവിലായി നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരാവാന്‍ സമീപിച്ചത് കൊച്ചി കുടുംബ കോടതിയിലാണ്.
2010ലാണ് അമൃതയും ബാലയും വിവാഹിതരായത്.കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത കൗണ്‍സിലിംങ്ങിലും പിരിയുന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് ഇരുവരും വ്യക്തമാക്കിയത്.
ശാന്തി കൃഷ്ണ- ബിജോര്‍ സദാശിവനുമായുള്ള വിവാഹം നടന്നത് 18 വര്‍ഷം മുന്‍പായിരുന്നു.
2002-ലാണ് ദിവ്യാ ഉണ്ണിയും ഡോ. സുധീറുമായുള്ള വിവാഹം നടന്നത്.ഇരുവരും അമേരിക്കയിലാണ് താമസമാക്കിയിരുന്നത്.
2014 ജൂണ്‍ 12 നായിരുന്നു എഎല്‍ വിജയ്‌യുമായുള്ള അമല പോളിന്റെ വിവാഹം.
വിവാഹ ബന്ധം തകരാനുള്ള കാരണമെന്താണെന്ന് ഇവരാരും പരസ്യമായി പറയാന്‍ തയ്യാറല്ലെങ്കിലും ഒരു കാര്യത്തില്‍ മൂന്ന് നായികമാരുടെയും നിലപാടുകള്‍ വ്യക്തമാണ് സിനിമയില്‍ സജീവമാകുക എന്നതാണ് തീരുമാനം.
അമൃതയാവട്ടെ പിന്നണി ഗായിക രംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലുമാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment