ഒറ്റപ്പാലം:[www.malabarflash.com] സ്‌കൂള്‍ വിദ്യാര്‍ഥികളോട് അശ്ലീലചേഷ്ട കാണിച്ചെന്ന കേസില്‍ അറസ്റ്റിലായ സിനിമാ നടന്‍ ശ്രീജിത്ത് രവിക്ക് (40) അഡീഷനല്‍ ജില്ലാ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം പല്ലാവൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നു പോലീസ് കസ്റ്റഡിയിലെടുത്ത നടനെ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള 'പോക്‌സോ' നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് ഒറ്റപ്പാലം എസ്‌ഐ എ.ആദംഖാന്‍ അറസ്റ്റ് ചെയ്തത്.
പത്തിരിപ്പാല ചന്തയ്ക്കു സമീപം കഴിഞ്ഞ മാസം 27നു രാവിലെ നിര്‍ത്തിയിട്ട കാറില്‍ മുന്‍വശത്തെ സീറ്റില്‍ ഇരുന്ന ശ്രീജിത്ത് തൊട്ടടുത്ത സ്‌കൂളിലേക്കു പോയിരുന്ന പെണ്‍കുട്ടികള്‍ കാണ്‍കെ അശ്ലീലചേഷ്ട കാണിച്ചെന്നാണു കേസ്.
കുട്ടികള്‍ സമീപത്തുണ്ടായിരുന്ന നാട്ടുകാരോടും പിന്നീട് അധ്യാപകരോടും പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു കണ്ടാലറിയാവുന്ന യുവാവെന്ന പേരില്‍ പ്രതിചേര്‍ത്ത് 31നു കേസെടുത്തു. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ചു നടത്തിയ അന്വേഷണത്തില്‍ കാര്‍ ശ്രീജിത്തിന്റെതാണെന്നു പോലീസ് കണ്ടെത്തി.
വിദ്യാര്‍ഥികളുടെ സംഘത്തിലുണ്ടായിരുന്ന 16 പേരില്‍ നിന്നു മൊഴിയെടുത്തു. വ്യാഴാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ വെളളിയാഴ്ച രാവിലെ, കേസില്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയിട്ടുള്ള അകലൂര്‍ സ്വദേശിയെ കാണിച്ചു തിരിച്ചറിയല്‍ നടപടി പൂര്‍ത്തിയാക്കിയാണ് അറസ്റ്റ് ചെയ്തതെന്നു പോലീസ് അറിയിച്ചു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഉച്ചകഴിഞ്ഞു പാലക്കാട് കോടതിയില്‍ ഹാജരാക്കിയ നടന് ജഡ്ജി കെ.പി.ഇന്ദിര ഉപാധികളോടെ ജാമ്യം അനുവദിച്ചു. ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തത്തുല്യമായ തുകയ്ക്കു രണ്ടുപേരുടെ ആള്‍ജാമ്യവുമാണു പ്രധാന ഉപാധി. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും വ്യാഴാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment