കാസര്‍കോട്: [www.malabarflash.com]കര്‍ണാടക ഹുബ്ലിയില്‍ നിന്നും തട്ടിക്കൊണ്ടുവന്ന പ്രമുഖന്റെ മകളായ പത്താംക്ലാസുകാരിയെയും യുവാവിനെയും തെക്കിലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തി. വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെയും യുവാവിനെയും ഹുബ്ലി പോലീസിനു കൈമാറി. ബുധനാഴ്ച രാവിലെ ഹുബ്ലിയിലേയ്ക്കു കൊണ്ടുപോയി.
ഒരു പ്രമുഖ ബിസ്‌ക്കറ്റ് കമ്പനിയില്‍ നിന്നു മാനേജരായി വിരമിച്ചയാളുടെ മകളായ പതിനാറുകാരിയായ മകളെ ഈ മാസം ഏഴിനാണ് തട്ടിക്കൊണ്ടുപോയത്. സ്‌കൂളിലേയ്ക്കു പോയ മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോയതാണെന്നു കണ്ടെത്തിയത്.ഹുബ്ലി പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി കാസര്‍കോട്ടുള്ളതായി കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് കാസര്‍കോട്ട് എത്തിയ ഹുബ്ലി പോലീസ് വിദ്യാനഗര്‍ പോലീസിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ വാര്‍പ്പു തൊഴിലാളിയായ വിശ്വനാഥനൊപ്പം കണ്ടെത്തിയത്. താനും പെണ്‍കുട്ടിയും പ്രണയത്തിലാണെന്നും വീട്ടുകാര്‍ എതിര്‍ത്തതുകൊണ്ടാണ് ഇങ്ങോട്ട് കൂട്ടികൊണ്ടുവന്നതെന്നാണുമാണ് വിശ്വനാഥന്‍ പോലീസിനു നല്‍കിയ മൊഴി.
Keywords: Kasaragod, Love, Missing, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment