മഞ്ചേശ്വരം:[www.malabarflash.com] ബൈക്കിന് പിന്നില്‍ കാറിടിച്ച് കാര്‍പെന്റര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പഞ്ചായത്ത് മെമ്പറും വ്യാപാരിയുമായ സുഹൃത്തിനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഞ്ചേശ്വരം, കണ്വതീര്‍ത്ഥ, ശ്രീരാമ സേവാ ഭജന മന്ദിരത്തിന് സമീപത്തെ കാന്തച്ചിലുവിലെ പരേതനായ ഭോജദേവാഡിഗെയുടെ മകന്‍ കെ ഗംഗാധര(47)യാണ് മരിച്ചത്. മഞ്ചേശ്വരം പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറും ബി ജെ പി പ്രവര്‍ത്തകനും തൊക്കോട്ടെ അലുമിനീയം ഫാബ്രിക്കേഷന്‍ സ്ഥാപന ഉടമയുമായ ഭഗവന്‍ദാസിനാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ തൊക്കോട്ട് അംബികാ റോഡിന് സമീപമാണ് അപകടം. രാത്രിയില്‍ തൊക്കോട്ടുള്ള ഫാബ്രിക്കേഷന്‍ സ്ഥാപനത്തിലേക്ക് മെറ്റീരിയല്‍ ലോഡ് വന്നിട്ടുള്ള വിവരമറിഞ്ഞാണ് ഭഗവന്‍ദാസ് ബൈക്കില്‍ അങ്ങോട്ടേക്ക് പോയത്.
രാത്രി ആയതിനാല്‍ സുഹൃത്ത് ഗംഗാധരയെയും കൂടെ കൂട്ടുകയായിരുന്നു. ഭഗവന്‍ദാസ് ആണ് ബൈക്കോടിച്ചിരുന്നത്. കടയില്‍ ലോഡ് ഇറക്കിയശേഷം ഇരുവരും നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.
രാത്രി ആയതിനാല്‍ സുഹൃത്ത് ഗംഗാധരയെയും കൂടെ കൂട്ടുകയായിരുന്നു. ഭഗവന്‍ദാസ് ആണ് ബൈക്കോടിച്ചിരുന്നത്. കടയില്‍ ലോഡ് ഇറക്കിയശേഷം ഇരുവരും നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.
നാട്ടിലേയ്‌ക്ക് വരാനായി റോഡിന്റെ മറുഭാഗത്തേക്ക് ബൈക്ക് ക്രോസ് ചെയ്യുന്നതിനിടയില്‍ മംഗ്‌ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിച്ചാണ് അപകടം. ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചശേഷം കാര്‍ തലകീഴായി മറിയുകയും ചെയ്‌തു. സാരമായി പരിക്കറ്റ ബൈക്ക് യാത്രക്കാരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗംഗാധരയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചന്ദ്രാവതിയാണ് മരിച്ച ഗംഗാധരയുടെ മാതാവ്. രേഖ ഭാര്യയും മംഗ്‌ളൂരുവിലെ പി യു സി വിദ്യാര്‍ത്ഥിയായ ദീപക് ഏക മകനും ശിവദാസ്, സതീശ്, രാകേഷ്, ഗീത, വിനയഭാസ്‌ക്കര്‍ സഹോദരങ്ങളുമാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment