Latest News

വലിയപറമ്പില്‍ കാര്‍ഷിക ഗ്രാമോത്സവം

തൃക്കരിപ്പൂര്‍:[www.malabarflash.com] കുടുംബശ്രീ സിഡിഎസ്സിന്റെ ആഭിമുഖ്യത്തില്‍ മഹിള കിസാന്‍ സശാക്തീകരണ പരിയോജന പദ്ധതിയുടെ ഭാഗമായി വലിയപറമ്പില്‍ കാര്‍ഷിക ഗ്രാമോത്സവം സംഘടിപ്പിച്ചു.

150-ല്‍പരം നാടന്‍വിഭവങ്ങളുടെ ഭക്ഷ്യമേളയും, ഭക്ഷ്യസുരക്ഷ പഠന ക്ലാസ്സും , കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനവും നടത്തി. 

സബ് കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കാദര്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി വിജയന്‍, എംകെഎസ്പി കണ്‍സല്‍ട്ടന്റ് സൈജു, കുടുംബശ്രീ, ജെ.എല്‍.ജി എംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.