Latest News

ധോണിയുമായുള്ള പ്രണയബന്ധം; വെളിപ്പെടുത്തലുമായി റായി ലക്ഷ്മി


[www.malabarflash.com] റായി ലക്ഷ്മിയും ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയും പ്രണയത്തിലാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോസിപ്പുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ധോണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ ബോളിവുഡിന് അറിയേണ്ടത് സിനിമയിലെ റായി ലക്ഷ്മിയുടെ വേഷത്തെക്കുറിച്ചാണ്. 2008ലെ ഐപിഎല്‍ വേളയിലാണ് ധോണിയും റായിയും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നുതുടങ്ങിയത്.

അകിര, ജൂലി 2 എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച റായി ലക്ഷ്മിയോട് മാധ്യമങ്ങള്‍ക്ക് ചോദിക്കാനുള്ളതും ഇതേ ചോദ്യം തന്നെ. തന്റെ കഴിഞ്ഞകാലം ചികഞ്ഞെടുത്ത് അനാവശ്യമായ വാര്‍ത്തകള്‍ സൃഷ്ടിക്കരുതെന്ന് റായി ലക്ഷ്മി വ്യക്തമാക്കുന്നു. 'ഞാനും ധോണിയും അതില്‍ നിന്നൊക്കെ ഒരുപാട് മാറിക്കഴിഞ്ഞു. എന്നാല്‍ ചിലര്‍ അതില്‍ തന്നെ നില്‍ക്കുന്നു. ജീവിതത്തിലെ ആ അധ്യായം അടഞ്ഞിട്ട് എട്ടു വര്‍ഷമായി കഴിഞ്ഞു.' റായി വിശദമാക്കി.

ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു റായി. ധോണി ആയിരുന്നു ടീം ക്യാപ്റ്റനും. ആ കാലത്ത് ഒരുവര്‍ഷത്തോളം ധോണിയുമായുള്ള പ്രണയബന്ധം തുടര്‍ന്നായിരുന്നുവെന്ന് റായി തുറന്നുപറഞ്ഞു. എന്നാല്‍ അതൊരിക്കലും ശക്തമായ പ്രണയബന്ധമായിരുന്നില്ലെന്നും വിവാഹത്തെക്കുറിച്ച് പോലും ചിന്തിച്ചിട്ടില്ലെന്നും റായി വ്യക്തമാക്കി.

ഈ ബന്ധം തുടരനാകില്ലെന്ന് രണ്ടുപേര്‍ക്കും മനസ്സിലായതോടെയാണ് പിരിഞ്ഞതെന്നും എന്തിനാണ് ആളുകള്‍ ഇതിനെക്കുറിച്ച് ഇപ്പോഴും പറഞ്ഞു നടക്കുന്നതെന്നും റായി പറഞ്ഞു.

ധോണിയുടെ ആദ്യകാമുകി പ്രിയങ്ക ഷായെക്കുറിച്ച് പുതിയ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രിയങ്ക ഒരു അപകടത്തില്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ തന്നെക്കുറിച്ച് ഈ ചിത്രത്തില്‍  പ്രതിപാദിക്കില്ലെന്ന് റായി ഉറപ്പു പറയുന്നു. ധോണി ജീവിതത്തില്‍ ഡേറ്റ് ചെയ്തത് തന്നെ മാത്രമല്ലെന്നും മറ്റൊരുപാട് പെണ്‍കുട്ടികള്‍ വന്നുപോയിട്ടുണ്ടെന്നും റായി പറഞ്ഞു. ജീവചരിത്രം സിനിമയാക്കുമ്പോള്‍ ഇതുപോലുള്ള കാര്യങ്ങള്‍ ഒഴിവാക്കുകയാണ് സാധാരണയെന്നും റായി പറഞ്ഞു.

'എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന പേരില്‍ പുറത്തിറങ്ങുന്ന ധോണിയുടെ ജീവിതകഥ സംവിധാനം ചെയ്യുന്നത് നീരജ് പാണ്ഡെയാണ്. സുശാന്ത് സിങ് രാജ്പുത്താണ് ധോണിയാകുന്നത്.
ധോണിയുടെ ക്രിക്കറ്റ് കരിയറിലെ ഇതുവരെ ആരും അറിയാത്ത സംഭവങ്ങള്‍ ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്. ധോണിയുടെ പിതാവ് പാന്‍സിങ്ങിനെ അവതരിപ്പിക്കുന്നത് അനുപം ഖേറാണ്. കിയര അദ്വാനിയാണ് സാക്ഷി ധോണിയായെത്തുന്നത്. ചിത്രം ഒക്ടോബര്‍ ഏഴിന് പുറത്തിറങ്ങും.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.