Latest News

തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച യുഡിഎഫ് ഹര്‍ത്താല്‍


തിരുവനന്തപുരം: [www.malabarflash.com] യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങി അവശ്യ സര്‍വീസുകള്‍ ഹര്‍ത്താലില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്.

സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് വര്‍ധനയ്‌ക്കെതിരെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ എട്ടുദിവസമായി നിരാഹാരം നടത്തുന്ന ഡീന്‍ കുര്യാക്കോസിനും സി.ആര്‍. മഹേഷിനും കണ്ണീര്‍വാതകപ്രയോഗത്തില്‍ ബോധക്ഷയമുണ്ടായി. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

അതേസമയം, സമരം അടിച്ചമര്‍ത്താമെന്നു സര്‍ക്കാര്‍ കരുതേണ്ടെന്ന് കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിനുശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പോലീസ് നടപടി ബോധപൂര്‍വമാണ്. പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. എംഎല്‍എമാരുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ ബുധനാഴ്ച തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

പരീക്ഷ മാറ്റി

ഹര്‍ത്താലിനെ തുടര്‍ന്ന് ബുധനാഴ്ച നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നാലിലേക്കു മാറ്റി.


Keywords: Harthal, Kerala, KSU, Youth Congress, UDF, Thiruvanandapuram, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.