ചെന്നൈ:[www.malabarflash.com]നിര്‍മ്മാതാവുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് നടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ നിര്‍മ്മാതാവിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവ് മുനിവേലിന്റെ ഡ്രൈവറായ ആന്തണി രാജ് നടി രാധയെയാണ് ഭീഷണിപ്പെടുത്തിയത്.
ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ എന്ന വ്യാജേനയാണ് ഇയാള്‍ രാധയെ ഫോണില്‍ വിളിച്ചത്. ഓഗസ്റ്റ് 21ന് രാധ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു തടവുകാരന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് രാധ പരാതി നല്‍കിയത്.
നടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പുഴല്‍ ജയിലിലെ മുഴുവന്‍ ബ്ലോക്കുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ രാധയ്ക്ക് ഭീഷണി കോള്‍ ലഭിച്ച നമ്പര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ വിളിച്ചത് സെന്‍ട്രല്‍ ജയിലില്‍ നിന്നല്ലെന്ന് വ്യക്തമാകുകയായിരുന്നു. റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണവും രാധ പോലീസിന് കൈമാറിയിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment