Latest News

സഹോദരന് മകനുണ്ടായതില്‍ അസൂയപൂണ്ട യുവതി പിഞ്ചുകുഞ്ഞിനെ കെട്ടിടത്തില്‍ നിന്നും താഴേക്കെറിഞ്ഞു

കാണ്‍പൂര്‍:[www.malabarflash.com] സഹോദരന് മകനുണ്ടായതില്‍ അസൂയപൂണ്ട സ്ത്രീ പിഞ്ചുകുഞ്ഞിനെ ആശുപത്രികെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്കെറിഞ്ഞു. കാണ്‍പൂരിലെ കല്യാണ്‍പൂരില്‍ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. സഹോദരന്റെ ഭാര്യ അല്‍ക്ക ജന്മം നല്‍കിയ പതിനെട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ സരിത ദേവി എന്ന സ്ത്രീയാണ് ആശുപത്രികെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്കെറിഞ്ഞത്.

മൂന്ന് പെണ്‍മക്കളുടെ അമ്മയായ തനിക്ക് മകനില്ലാത്തതില്‍ ദുഃഖിതയായിരുന്നുവെന്നും സഹോദരഭാര്യ പ്രസവിച്ചത് ആണ്‍കുഞ്ഞിനെയായതില്‍ ഉണ്ടായ അസൂയ കൊണ്ടാണ് താന്‍ കുഞ്ഞിനെ താഴെക്കെറിഞ്ഞതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ പിന്നീട് കണ്ടെത്തുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് അണുബാധയെ തുടര്‍ന്ന് ഇന്ദിരാ നഗറിലെ കുട്ടികളുടെ ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ അമ്മയും അച്ഛനും അടുത്തുണ്ടായിരുന്നില്ല. തിങ്കളാഴ്ച്ച രാവിലെ അഞ്ചുമണിയോടെ സരിതാ ദേവി തന്നെയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം പുറത്തറിയിച്ചത്.

പോലീസ് നടത്തിയ വിശദപരിശോധനയിലാണ് സരിതാദേവിയുടെ ക്രൂരകൃത്യത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയത്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.