Latest News

പ്രണയ വിവാഹം കഴിച്ചതിന് യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍:[www.malabarflash.com] പ്രണയിച്ച യുവതിയെ വിവാഹം കഴിച്ചതിന്റെ വിരോധത്തിന് യുവാവിനെ ക്വട്ടേഷന്‍ സംഘം മുഖാന്തിരം കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരാളെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പത്തനാട്ട് കങ്ങഴ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ.എസ്.സാബുക്കുട്ട(45)നെ യാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി.കെ. പ്രഭാകരനും സംഘവും അറസ്റ്റ് ചെയ്തത്.

പ്രാപ്പൊയില്‍ എയ്യന്‍കല്ലിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ബിനീഷിനെ പയ്യന്നൂരില്‍ വെച്ച് ബൈക്കില്‍ കഞ്ചാവ് വെച്ചിട്ട് എക്‌സൈസിനെകൊണ്ട് കുടുക്കിയ കേസിലാണ് അറസ്റ്റ്.

കമ്പല്ലൂരിലെ ശ്രീനിവാസന്റെ മകള്‍ ഐശ്വര്യയെ ബിനീഷ് പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഇതിന്റെ വിരോധത്തിന് ഐശ്വര്യയുടെ പിതാവ് ശ്രീനിവാസനാണ് മൂന്ന് ലക്ഷം രൂപക്ക് മുണ്ടക്കയത്തെ ഗുണ്ടാതലവന്‍ ജയന്‍, തോര്‍ത്തല്ലിയിലെ സിബി തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘത്തിന് ക്വട്ടേഷന്‍ നല്‍കി ബിനീഷിനെ കേസില്‍ കുടുക്കിയിരുന്നത്.

ഏറെ വിവാദം സൃഷ്ടിച്ച ഈ കേസില്‍ മുണ്ടക്കയം സ്വദേശികളായ കളരിക്കല്‍ വീട്ടില്‍ ബിജു (32), കഴുന്നാടിയില്‍ ജുബി കെ ജോസ് എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.. ഇവരുടെ കൂട്ടാളിയാണ് ഇപ്പോള്‍ അറസ്റ്റിലായ സാബുക്കുട്ടന്‍. ആലക്കോട് കോട്ടയം റൂട്ടിലെ ബസ് ഡ്രൈവറായ ഇയാള്‍ ഇതുവഴിയാണ് ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ടത്.

ബിനീഷിനെ കുടുക്കാന്‍ മുണ്ടക്കയത്ത് നിന്ന് കഞ്ചാവ് കൊണ്ടുവന്ന പ്രതികളായ ശ്രീനിവാസന്‍, ജയന്‍ തുടങ്ങിയവര്‍ ഒരിവിലാണ്. സിബി ഗള്‍ഫിലേക്ക് കടന്നിരുന്നു. ചില രാഷ്ട്രിയ നേതാക്കളുടെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.