തൃശൂര്‍: [www.malabarflash.com] സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഒന്നാം സമ്മാനം ലഭിച്ചയാളെ കണ്ടെത്താനായിട്ടില്ല. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിനടുത്തുള്ള ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ എട്ട് കോടി രൂപ അടിച്ചിരിക്കുന്നത്. ഭാഗ്യവാനെ തേടിയുള്ള ഓട്ടത്തിലാണ് തൃശൂരുകാര്‍. ഒന്നാം സമ്മാനക്കാരന്‍ കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ ഡയലോഗും പറഞ്ഞ് ബോധംകെട്ട് കിടക്കുകയാണോ എന്നും തൃശൂരുകാര്‍ അടക്കം പറയുന്നുണ്ട്.
അടുത്ത ദിവസം തന്നെ ഭാഗ്യവാന്‍ മറനീക്കി പുറത്ത് വരുമെന്നാണ് തൃശൂരുകാരുടെ പ്രതീക്ഷ. അതേസമയം ഗുരുവായൂരില്‍ വില്‍ക്കാതെ ബാക്കിയായ ലോട്ടറിക്ക് 50 ലക്ഷം രൂപ സമ്മാനം ലഭിച്ചു. തമിഴ്‌നാട് സ്വദേശിയായ രാമലിംഗമാണ് വില്‍ക്കാത്ത ലോട്ടറിയിലൂടെ ലക്ഷാധിപതി ആയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment